എൽഐസി 65-ാം വാർഷികം കോട്ടയം ഡിവിഷനിൽ ആഘോഷിച്ചു

എൽഐസി 65-ാം വാർഷികം കോട്ടയം ഡിവിഷനിൽ ആഘോഷിച്ചു

കോട്ടയം: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ ഐ സി) 65-ാം വാർഷികാഘോഷം കോട്ടയം ഡിവിഷനിൽ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.സാബു തോമസ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാ രംഗത്തെയും പ്രവർത്തനം സമൂഹത്തിന് കരുത്ത് പകരുന്നതാണെന്നും കഠിനാധ്വാനത്തിലൂടെയും നൂതന സാങ്കേതിക വിദ്യയിലൂടെയും സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയം ഡിവിഷണൽ സീനിയർ മാനേജർ വി.എസ്.മധു അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് മാനേജർ അജുതോമസ് സ്വാഗതം പറഞ്ഞു. പോളിസി ഉടമകളുടെ പ്രതിനിധിയായി സെയനാർ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ എൻ.രാജഗോപാലിനെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന ഏജന്റ് കെ.കെ.കുമാരൻ, മുതിർന്ന സ്റ്റാഫ് അംഗങ്ങളായ പി.എൻ.വിജയമ്മ, കെ.കരുണാകരൻ എന്നിവരെയും ആദരിച്ചു. മാനേജർ സെയിൽ ജി.ബിജു നന്ദി പറഞ്ഞു. സെപ്തംബർ 7വരെ നീണ്ടു നിൽക്കുന്ന ഇൻഷൂറൻസ് വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ചിത്ര രചനാ മൽസരം, ക്വിസ് മൽസരം, ഗുരുവന്ദനം എന്നീ പരിപാടികൾ നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *