കോഴിക്കോട് : കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ വൈ.എം.സി.എ കേരള റീജിയണന്‍ എന്‍വയോണ്‍മെന്റ് ബോര്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് പരിസ്ഥിതി ദിനചാരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ നല്‍കികൊണ്ട് വനം വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.
ചടങ്ങില്‍ ലോക കേരള സഭാംഗവും കാമരാജ് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഐ.ജി.സില്‍ സംസ്ഥാന സെക്രട്ടറിയുമായ പി.കെ.കബീര്‍ സലാല അദ്ധ്യക്ഷത വഹിച്ചു. ജില്ല സബ് ജഡ്ജിയും ലീഗല്‍ സര്‍വ്വീസ് സെക്രട്ടറിയുമായ എം.പി.ഷൈജല്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ദേശീയ പ്രസിഡണ്ട് എം. ശരീഫ് മുഖ്യ പ്രഭാഷണം നടത്തി . വൈ.എം.സി.എ കേരള റീജിയണല്‍ എന്‍വയോണ്‍മെന്റ് ബോര്‍ഡ് മെമ്പര്‍ കെ.എം.സബാസ്റ്റ്യന്‍ സെന്റ് മൈക്കിള്‍സ്ഹൈയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മെഴ്സി കെ.കെ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലീസ് ബി.എസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിനി എം.കുര്യന്‍, ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജെയിംസ് കടക്കാട് ,കാമരാജ് ഫൌണ്ടേഷന്‍ ജില്ല പ്രസിഡണ്ട് പി.എം മുസമ്മില്‍ പുതിയറ ,സുമ പള്ളിപ്പുറം ജിന്റോ ചെറിയാന്‍, അയ്യുബ് മാനാര്‍, ഡോക്ടര്‍ എം. നൗഷാദ,് സിസിലി ടീച്ചര്‍, പി.ടി.എ. പ്രസിഡണ്ട് പ്രമോദ് മോവനാരി എന്നിവര്‍ സംസാരിച്ചു. ജോണ്‍ വില്യം സ്വാഗതവും, പി.കെ ഹാരിസ് മണ്ണൂര്‍ നന്ദിയും പറഞ്ഞു.