രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലോകരക്തദാതാവ് ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബും കേരള ബ്ലഡ് ഡോണേഴ്സ് ഫോറവും ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തുന്നു. മുതലക്കുളത്തെ പ്രസ് ക്ലബ് ഹാളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 18നും 65നും ഇടയില്‍ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ആര്‍ക്കും ക്യാമ്പിലെത്തി രക്തദാനം നടത്താം. ഉച്ചയ്ക്ക് ഒരുമണിക്ക് ക്യാമ്പ് സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *