നോളജ് സിറ്റി: പരിസ്ഥിതിയുടെ പരിപാലനവും വളര്‍ത്തലും നമ്മള് ഓരോരുത്തരും ഉള്‍ക്കൊള്ളുന്ന മാനവിക സമൂഹത്തിന്റെ കടമയാണെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയരക്ടര്‍ ഡോ. എ.പി അബ്്ദുല്‍ ഹകീം അസ്ഹരി. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മാര്‍ജനം വൈയക്തിക ഉത്തരാവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലന്‍സിയ ഗലേറിയയില്‍ വച്ച് നടന്ന ചടങ്ങില്‍ നോളജ് സിറ്റി സി.ഒ.ഒ ഡോ. നസീം റഹ്മാന് അധ്യക്ഷത വഹിച്ചു. ഡോ. അമീര്‍ ഹസന്, ഡോ. ശംസുദ്ദീന്‍ സംസാരിച്ചു. യൂസുഫ് നൂറാനി സ്വാഗതവും പി.യു ഉമ്മര്‍ ഹാജി നന്ദിയും പറഞ്ഞു.