‘ പുനര്‍ന്നവ’: ഔഷധസസ്യവിതരണവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസും നടത്തി

‘ പുനര്‍ന്നവ’: ഔഷധസസ്യവിതരണവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസും നടത്തി

കോട്ടക്കല്‍: കോട്ടക്കല്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആര്യവൈദ്യശാലാ എക്‌സിക്യൂട്ടീവ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂളില്‍ ‘പുനര്‍ന്നവ’ എന്ന പേരില്‍ ഔഷധസസ്യവിതരണവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസും നടത്തി. ക്ലബ് പ്രസിഡന്റ് ഡോ.പി.ആര്‍ രമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി എന്‍.മനോജ് അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാലാ സീനിയര്‍ മാനേജര്‍ എസ്റ്റേറ്റ് ടി.കെ.സാബു ബോധവല്‍ക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് മുസ്തഫ പരവക്കല്‍, സലീം മാസ്റ്റര്‍, വിനോദ് നാരായണന്‍, പി.വേണുഗോപാലന്‍, ഡോ. തുഷാരാ.യു.മേനോന്‍, ഡോ.വി. ഗോപാലകൃഷ്ണന്‍, എം.ടി.രാമകൃഷ്ണന്‍, ഡോ.ബി.ദിനേശ്, ഡോ.ഹാരിസ് ചോലക്കല്‍ എന്നിവര്‍ സംസാരിച്ചു. ജി.എം.യു.പി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രഹ്‌ളാദ് കുമാര്‍ സാഗതവുംശ്രീലത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *