ലോക പരിസ്ഥിതി ദിനാചരണം നടത്തി

ലോക പരിസ്ഥിതി ദിനാചരണം നടത്തി

മാഹി: പള്ളൂര്‍ പ്രഭ മഹിളാ സമാജത്തിന്റെയും മാഹി നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാനും ഒരു പുതിയ ജീവിത ശൈലി രൂപപ്പെടുത്താന്‍ പുതിയ തലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പള്ളൂര്‍ അലി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ദിനാചരണ പരിപാടി സിനിമാ പിന്നണി ഗായകന്‍ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. മാഹി നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത് ഓഫീസര്‍ കെ.രമ്യ അധ്യക്ഷത വഹിച്ചു.വടക്കന്‍ ജനാര്‍ദനന്‍ ആശംസകള്‍ നേര്‍ന്നു. പ്രദീപ് കുവ്വ സ്വാഗതവും സാവിത്രി നാരായണന്‍ നന്ദിയും പറഞ്ഞു. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാരംഭത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുക്കിയ ചെറുധാന്യ ഭക്ഷണ വിഭവ പ്രദര്‍ശനം വേറിട്ട അനുഭവമായി.
മാഹി കൃഷി വകുപ്പിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *