കേര കർഷകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണം

കേര കർഷകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണം

കോഴിക്കോട്: കേര കർഷകരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കാണണം എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ദിനേശ് കർത്താ ആവശ്യപ്പെട്ടു .വർധിച്ചു വരുന്ന കൃഷി – തൊഴിൽ ചിലവുകൾ , തൊഴിലാളികളുടെ ദൗർലഭ്യം, കീടങ്ങളുടെ ആക്രമണം, വളങ്ങളുടേയും കീടനാശിനികളുടെയും ഉയർന്ന വില എന്നിങ്ങനെ കേരളത്തിലെ കേരകർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ നിരവധിയാണ് . ഇതൊടൊപ്പം മഞ്ഞളിപ്പ് രോഗവും കൂമ്പ് ചീയലും തെങ്ങുകളെ വ്യാപകമായി ബാധിക്കുന്നതും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കേരളത്തിൽ കേര കൃഷിയിടങ്ങൾ കുറഞ്ഞു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത് . കോവിഡ് പ്രതിസന്ധി കേര കർഷകരുടെ പ്രശ്‌നങ്ങൾ രൂക്ഷമാക്കിയിരിക്കയാണ് .നാളികേരത്തിന്റെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സംഭരണ വിലയും അപര്യാപ്തമാണ് . ലോക നാളികേര ദിനത്തിലെങ്കിലും കേര കർഷകരുടെപ്രശ്‌നങ്ങൾക്ക് കേന്ദ്ര സംസ്ഥാനസർക്കാരുകൾ നടപടികൾസ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹംപറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *