പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്ക് കരുതിവയ്ക്കണം: കാന്തപുരം

പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്ക് കരുതിവയ്ക്കണം: കാന്തപുരം

കാരന്തൂര്‍: മണ്ണും വായുവും വെള്ളവും നമ്മള്‍ അനുഭവിച്ചതിനേക്കാള്‍ മനോഹരമായി വരും തലമുറക്ക് ബാക്കി വെക്കാന്‍ നമുക്കാവണമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജാമിഅ മര്‍കസ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച തൈനടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതവ്യയം പാടെ ഉപേക്ഷിച്ചും പരിസ്ഥിതിയോട് കൂട്ടുകൂടിയും മാനുഷിക ഉത്തരവാദിത്വം നാം നിര്‍വഹിക്കണം. പരിസ്ഥിതി പരിപാലനത്തിന്റെ ഇസ്ലാമിക മാനങ്ങള്‍ ഏവരും ജീവിതത്തില്‍ പുലര്‍ത്തണം. പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നതില്‍ സൂക്ഷ്മത പാലിക്കണമെന്നും അന്ത്യനാളടുത്താല്‍ പോലും ഭൂമിക്ക് പച്ചപ്പ് പകരണമെന്നുമുള്ള നബിവചനം പ്രചോദനമാകണമെന്നും കാന്തപുരം പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളായ സയ്യിദ് അഹ്‌മദ് ജമലുല്ലൈലി, ഹാഫിള് ശറഫുദ്ദീന്‍ അണ്ടോണ, ശഫീഖ് കൈതപ്പൊയില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *