പ്രൗഢമായി മര്‍കസ് ആത്മീയ സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയ്പ്പും

പ്രൗഢമായി മര്‍കസ് ആത്മീയ സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയ്പ്പും

കാരന്തൂര്‍: മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് ഏര്‍വാടി ഉറൂസും ഹാജിമാര്‍ക്കുള്ള യാത്രയയ്പ്പും സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിന് കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ആത്മീയ സംഗമം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യയിലെ പ്രധാന സൂഫി കേന്ദ്രമായ ഏര്‍വാടിയിലെ ശുഹദാക്കളെ അനുസ്മരിച്ച് പൊതുജനങ്ങളും വിദ്യാര്‍ഥികളുമടക്കം ആയിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര അനുസ്മരണ പ്രഭാഷണം നടത്തി. മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, വി ടി അഹ്‌മദ്കുട്ടി മുസ്ലിയാര്‍ പാഴൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം, ഹനീഫ സഖാഫി ആനമങ്ങാട്, അബ്ദുല്‍ ഹകീം സഅദി, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *