ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയത് അപലപനീയം പുന്നക്കൻ മുഹമ്മദലി

കോഴിക്കോട്: ആസാദികാ അമൃത് മഹോത്സവിന്റെ പോസ്റ്ററിൽ നിന്ന് രാഷ്ട്രശിൽപ്പിയായ ജവഹർലാൽ നെഹ്‌റുവിന്റെ പടം ഒഴിവാക്കിയ ഐസിഎച്ച്ആർന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഇൻക്കാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഇക്കാര്യത്തിൽ ഐസിഎച്ചആർ കൈക്കൊണ്ട മാനദണ്ഡം വ്യക്തമാക്കണം. രാജ്യം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റും, മതേതരവാദിയും, രാഷ്ട്ര ശിൽപ്പിയുമായ ജവഹർലാൽ നെഹ്‌റുവിനെ ഇത്തരം കാര്യങ്ങളിലൂടെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാലും ജനമനസ്സിൽ അദ്ദേഹം എന്നുമുണ്ടാകുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഐസിഎച്ച്ആർന്റെ ഇത്തരം ചരിത്ര നിഷേധ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾപ്രതിഷേധിക്കണമെന്നദ്ദേഹം അഭ്യർത്ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *