കോഴിക്കോട് : ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ജൂണ്‍ 16, 17 തിയ്യതികളില്‍ ദേവഗിരി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സീനിയര്‍ പുരുഷ -വനിത മത്സരങ്ങളും, വി. കെ. കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ അണ്ടര്‍ 11, 13, 15, 17, 19, +35, +40, +45, +50, +55, +60, +65, +70, +75 വിഭാഗങ്ങളിലുള്ള മത്സരങ്ങളും നടക്കും.
പുരുഷ വനിതാ മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ജൂണ്‍ 13 നും മറ്റുവിഭാഗങ്ങളിലെ മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ജൂണ്‍ 25 നും അവസാനിക്കും. www.kbsa.co.in എന്ന വെബ്സൈറ്റ് മുഖേന മാത്രമായിരിക്കും മത്സരാത്ഥികളുടെ റജിസ്ട്രേഷന്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9995189309 ല്‍ ബന്ധപ്പെടാം.