മാഹി: ഗവ: ജനറല്‍ ആശുപത്രിയിലെ അലക്ക് ശുചീകരണ യന്ത്രങ്ങളത്രയും നിശ്ചലമായി. കഴിഞ്ഞ നാല് വര്‍ഷക്കാലമായി സര്‍വ്വീസ് നടത്താത്തതാണ് കാരണം. മൂന്ന് മാസത്തിലൊരിക്കല്‍ സര്‍വ്വീസ് നടത്തണമെന്നാണ് വ്യവസ്ഥ. തുണി പിഴിയുന്ന ഹൈഡ്രോയും, തുണി ഉണക്കുന്ന ഡ്രയറും നാല് വര്‍ഷമായി പ്രവര്‍ത്തനമില്ല. യന്ത്രങ്ങള്‍ തുരുമ്പെടുക്കുകയാണ്. ബോയ്‌ലര്‍, സര്‍വീസ് ചെയ്യാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമല്ല. ബോയ്‌ലറിന് ആവശ്യമായ രണ്ടായിരം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെ അടിഭാഗം തുരുമ്പെടുത്ത് കിടപ്പാണ്. ഏത് സമയവും ഇത് താഴേക്ക് നിലം പതിക്കുമെന്ന അവസ്ഥയിലാണ്. 2003 ല്‍ സ്ഥാപിതമായ ഇന്‍സിനേറ്റര്‍ പരിചയ സമ്പന്നരല്ലാത്ത കരാര്‍ ജീവനക്കാരെക്കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ട് പ്ലംബര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടപ്പാണ്. ആശുപത്രിയിലെ അലക്ക് ശുചീകരണ വിഭാഗമാകെ താളം തെറ്റിക്കിടപ്പാണ്. മഴക്കാലമാകുന്നതോടെ സ്ഥിതി ഏറെ ദയനീയമാകും. സര്‍വ്വീസ് ചെയ്യാത്തതിന്നാല്‍ ജനറേറ്ററുംഏത് സമയവും നിശ്ചലമാകും.