ചക്കിട്ടപാറയില്‍ ഖനനം തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം

ചക്കിട്ടപാറയില്‍ ഖനനം തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം

കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശമായ ചക്കിട്ട പാറയില്‍ മുമ്പ് നിര്‍ത്തി വെച്ച ഖനനം സുപ്രീം കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങി ബാഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പും പ്രദേശത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് വീണ്ടും തുടുങ്ങുവാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് മലബാര്‍ പീപ്പീള്‍സ് ഫോറം പ്രവര്‍ത്തക യോഗം തീരുമാനിച്ചു. വന്യമൃഗങ്ങളെ കൊണ്ടും, പ്രകൃതി ദുരിതങ്ങളെ കൊണ്ടും ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ ജനങ്ങളെ വീണ്ടും മറ്റൊരു ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കം ഉപേക്ഷക്കണമെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാഫിയ ഗ്രൂപ്പിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ഹോട്ടല്‍ നളന്ദയില്‍ ചേര്‍ന്ന യോഗം മുഖ്യ രക്ഷാധികാരി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഒ ജേക്കപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാമദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. ജോസ് മേമാടന്‍, ഡെയ്‌സി ജോസ്, മുരളി കൂരാചുണ്ട്, പി.ടി ശ്രീമതി, ഇല്ല്യാസ് മുഹമ്മദ്.കെ, എന്നിവര്‍ സംസാരിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *