ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പ്ലസ് ടു പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ നാദാപുരത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. വിജയോത്സവം 2023 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമന്റോയും നല്‍കി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ സ്വാഗതം പറഞ്ഞു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, ജനീധ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍, വി.അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഐ.എ.എം സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ അസ്മിന അഷറഫ്, പരിശീലകന്‍ കെ.സി ബിഷര്‍ എന്നിവര്‍ ഉപരി പഠന സാധ്യതകളെക്കുറിച്ചും വിദ്യാഭ്യാസ നയത്തിന്റെ നൂതനവശങ്ങളെ കുറിച്ചും ക്ലാസ്സ് നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 117 കുട്ടികള്‍ എപ്ലസും പ്ലസ് ടു പരീക്ഷയില്‍ 49 കുട്ടികള്‍ എ പ്ലസും നേടിയിട്ടുണ്ട്. ആകെ 116 കുട്ടികള്‍ എ പ്ലസ് നേടിയിട്ടുണ്ട്. രക്ഷിതാക്കള്‍ അടക്കം 258 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.