എ.ഐ ക്യാമറകള്‍ നിരീക്ഷണത്തോടൊപ്പം നിയമലംഘകര്‍ക്ക് പിഴയും ഈടാക്കും

എ.ഐ ക്യാമറകള്‍ നിരീക്ഷണത്തോടൊപ്പം നിയമലംഘകര്‍ക്ക് പിഴയും ഈടാക്കും

അഴിമതി വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഇനി മുതല്‍ നിരീക്ഷണം മാത്രമല്ല പിഴയും ചുമത്തുകയാണ് എ.ഐ ക്യാമറകള്‍. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ചമുതല്‍ ക്യാമറകള്‍ നിരീക്ഷണത്തോടൊപ്പം നിയമലംഘകര്‍ക്ക് പിഴയും നല്‍കും.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ,
അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക

ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എം.വി.ഡി തീരുമാനിച്ചിരുന്നു. എന്നാല്‍ അത് മുതലെടുക്കാമെന്ന് ആരും ആശ്വസിക്കേണ്ടതില്ല. ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താനാകുമെന്ന് സര്‍ക്കാരും, ഗതാഗത വകുപ്പും അറിയിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *