ബംഗളൂരു: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ബംഗളൂരു – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചുകളില്‍ ഉണ്ടായിരുന്ന ആരുംമരിച്ചിട്ടില്ലെന്ന് റെയില്‍വേ. എക്‌സ്പ്രസ്സില്‍ ഏകദേശം 1200 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍, റിസര്‍വേഷന്‍ കോച്ചുകളിലെ ആര്‍ക്കും പരുക്കില്ലെന്നും ജനറല്‍ കോച്ചില്‍ ഉണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് റെയില്‍വേ. പാളംതെറ്റി മറിഞ്ഞ ജനറല്‍ സിറ്റിങ് കോച്ചും ബ്രേക്ക്‌വാനും പുനഃസ്ഥാപിച്ചു വരികയാണെന്നും റെയില്‍വേ അറിയിച്ചു.
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കുപ്രകാരം ഹൗറ എക്‌സ്പ്രസില്‍ 994 റിസര്‍വ്ഡ് യാത്രക്കാരും 300 അണ്‍റിസര്‍വ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക്‌വാനുമാണ് മറിഞ്ഞത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ ആരൊക്കെയന്ന് തിരിച്ചറിയാന്‍ സമയമെടുക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.