പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഉപരിപഠന സെമിനാറും നാളെ (ഞായര്‍) നടക്കും

പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഉപരിപഠന സെമിനാറും നാളെ (ഞായര്‍) നടക്കും

തലശ്ശേരി: ദ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് തലശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ നാളെ (ഞായര്‍) തലശ്ശേരിയിലും പരിസരങ്ങളിലുമായി പ0ന മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാറും നടത്തും. സെമിനാര്‍ കോ-ഓപ. വിജിലന്‍സ് ഡി.വൈ.എസ്.പി മണി ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ നാഷണല്‍ ട്രെയിനര്‍ ലത്തീഫ് ക്ലാസെടുക്കും.

300 ഓളം വിദ്യാര്‍ത്ഥികളെ സെമിനാറില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിക്കുന്നത്. ആദരണ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9526031200 എന്ന നമ്പറില്‍ പേര് രജിസ്ടര്‍ ചെയ്യണം. അന്നേ ദിവസം നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഞായര്‍ രാവിലെ 10 ന് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം പവലിയനില്‍ വച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എ.എല്‍ അലോജ്, പ്രദീപ് പ്രതിഭ, വി.കെ മനോജ് കുമാര്‍, കെ. ദിനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *