തലശ്ശേരി: സ്വതന്ത്ര സംഘടനയുടെ കൈവശമുള്ള ഫണ്ട് നല്‍കാത്തതില്‍ പ്രകോപിതരായ ന്യൂ മാഹി എം.എം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പൊതു ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി എം.എം അലൂമിനി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുകയില്‍ 8 ലക്ഷത്തോളം രൂപ കൈവശമുണ്ടെന്നും സ്‌കൂളിന് വാഹനങ്ങള്‍ വാങ്ങാന്‍ ഈ പണം നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനാലാണ് മാനേജ്‌മെന്റ് കമ്മറ്റിയായ എം.എം എഡ്യുക്കേഷണല്‍ സൊസൈറ്റി ഇതേ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയെ പൊതു സമൂഹത്തിന് മുന്‍പില്‍ ഇകഴ്ത്തുന്നതെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ കൈവശമുള്ള പണം ഉപയോഗിച്ച് സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബ് നവീകരിക്കാനാണ് തീരുമാനിച്ചതെന്നും, ഇത് വകമാറ്റേണ്ടതില്ലെന്നും ദുരുദ്ദേശപരമായ പ്രസ്താവന നിരുപാധികം പിന്‍വലിക്കണമെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നിര്‍വ്വഹക സമിതി യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അസീസ് മാഹി, വൈ.എം അനില്‍കുമാര്‍, ഫൈസല്‍ ബിണ്ടി, പി.കെ.വി സാലി, വി. സുജാത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു