പഠനോപകരണങ്ങള്‍ വിതരണം ചെയ്ത വളോരേം റിപ്ലൈ മാതൃകയാകുന്നു

പഠനോപകരണങ്ങള്‍ വിതരണം ചെയ്ത വളോരേം റിപ്ലൈ മാതൃകയാകുന്നു

തലശ്ശേരി : തലശ്ശേരി ഗോപാലപ്പെട്ട ഗവ: എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ബഹുരാഷ്ട്ര സോഫ്റ്റ്വെയര്‍ കമ്പനിയായ വളോറം റിപ്ലൈ മാതൃകയാകുന്നു. ബാഗ്, നോട്ട്ബുക്കുകള്‍, കുട, പെന്‍സില്‍, ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ ആണ് വിതരണം ചെയ്തത്. വളോറം റിപ്ലൈ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സഞ്ജീവ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജമുനാറാണി ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജയന്‍. എ, കൗണ്‍സിലര്‍മാരായ ജിഷ ജയചന്ദ്രന്‍, ഐറിന്‍ സ്റ്റീഫന്‍, പി ടി എ പ്രസിഡന്റ് അര്‍ഷിത. ജി.കെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വളോറം റിപ്ലൈയുടെ സാമൂഹിക സേവന വിഭാഗമായ വളോറം ഗിവ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *