കാരന്തൂര്‍: ജാമിഅഃ മര്‍കസ് വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുനഃസംഘടനാ ജനറല്‍ബോഡിയില്‍ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. വിജ്ഞാനവും സേവനവും വിദ്യാര്‍ഥി ജീവിതത്തിന്റെ പ്രമേയമാവണമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കര്‍മപരിപാടികളാണ് യൂണിയന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അശരണരെ ചേര്‍ത്തുപിടിക്കുക എന്ന മര്‍കസിന്റെ സന്ദേശമുള്‍ക്കൊണ്ട് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നു.
പുനഃസംഘടനാ യോഗം സയ്യിദ് ശിഹാബുദ്ദീന്‍ ജീലാനിയുടെ അധ്യക്ഷതയില്‍ വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. സഫ്വാന്‍ കോട്ടക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാഫിള് ശറഫുദ്ദീന്‍ അണ്ടോണ നന്ദി പറഞ്ഞു. ഭാരവാഹികള്‍: സയ്യിദ് അഹ്‌മദ് ജമലുല്ലൈലി(പ്രസിഡന്റ്), ഹാഫിള് ശറഫുദ്ദീന്‍ അണ്ടോണ(ജനറല്‍ സെക്രട്ടറി), ശഫീഖ് കൈതപ്പൊയില്‍(ഫൈനാന്‍സ് സെക്രട്ടറി), യാസിര്‍ കുറ്റിക്കടവ്, മുഹമ്മദ് ടി.സി ആക്കോട്, ഉമൈര്‍ പറവൂര്‍, അജ്ലാന്‍ സുല്‍ത്താന്‍ബത്തേരി, ഗസ്സാലി കോടമ്പുഴ, ഹസന്‍ അലി പറപ്പൂര്‍, അഹ്‌മദ് ഇര്‍ശാദ് കക്കിഞ്ച, സുഫിയാന്‍ മഹാരാഷ്ട്ര, താജുദ്ദീന്‍ കട്ടിപ്പാറ(സെക്രട്ടറിമാര്‍), റഈസ് കരുവാരക്കുണ്ട്, ഹാഫിള് സ്വഫ്വാന്‍ ഇന്ത്യനൂര്‍, ശുഹൈബ് ചേളാരി(അംഗങ്ങള്‍)