കോഴിക്കോട്: ആരോഗ്യമേഖലയില്‍ നൂതന പദ്ധതികളുമായി കുന്ദമംഗലത്ത് സമ്പൂര്‍ണ ആരോഗ്യമാള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും. ഇന്ന് വൈകീട്ട് നാലിന് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അലോപ്പതി, ആയുര്‍വേദം, യൂനാനി, ഹോമിയോ ക്ലിനിക്കുകള്‍ മാളില്‍ സജ്ജമാക്കിയിട്ടുണ്ട്.
കുന്ദമംഗലത്തിന്റെയും സമീപപ്രദേശങ്ങളുടെയും നിലവിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഹൈപ്പര്‍ ഫാര്‍മസി, മെഡിക്കല്‍ ലബോറട്ടറി തുടങ്ങിയവയും കൂടാതെ ഒപ്റ്റിക്കല്‍സ് , ഡയബറ്റിക്ക് ക്ലിനിക്ക്, എക്‌സ്‌റേ-യു.എസ്.ജി, മെഡിസൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡെന്റല്‍ ക്ലിനിക്ക്, ഗ്ലോബല്‍ ഫുട് ന്യൂട്രീഷന്‍, ന്യൂറോ ക്ലിനിക്ക്, സ്പീച്ച് ക്ലിനിക്ക്, ഫിസിയോ തെറാപ്പി, ഫിറ്റ്‌നസ്, ഓര്‍ത്തോ, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് തുടങ്ങി മുപ്പതോളം മെഡിക്കല്‍ സ്ഥാപനങ്ങളാണ് മെഡിമാള്‍ ഉദ്ഘാടന ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
എല്ലാ വിധ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങളും ഉറപ്പുവരുത്തുന്ന രീതിയില്‍ ആരംഭിക്കുന്ന മെഡിമാള്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യമാളായാണ് ആരംഭിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും മാനവികയും അടിസ്ഥാനമാക്കിയുള്ള പരിചരണവും ഏറ്റവും മികച്ച ഡോക്ടര്‍മാരും മെഡിമാളില്‍ ലഭ്യമാണെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു.
അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ മെഡിക്കല്‍ ടൂറിസം രംഗത്ത് മെഡിമാളിന് വലിയ സാധ്യതകളുണ്ടെന്നും ആയതിനാല്‍ ആയുര്‍വേദ, യൂനാനി, ഡെന്റല്‍, ഡെര്‍മറ്റോളജി തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അത്തരത്തില്‍ ഡിസൈന്‍ ചെയ്തതാണെന്നും ഇത് കുന്ദമംഗലത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കും പൊതുവില്‍ കോഴിക്കോടിന്റെ ആരോഗ്യരംഗത്തിനും ഒരു മുതല്‍ക്കൂട്ടാണ് എന്നും ഡയറക്ടര്‍മാര്‍ അറിയിച്ചു.
എം.കെ രാഘവന്‍ എം.പി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, അഡ്വ. ടി.സിദ്ധീഖ് എം.എല്‍.എ, ഡോ. നാരായണന്‍ കുട്ടി വാര്യര്‍, ടി.കെ ബാപ്പു ഹാജി, ലിജി പുളിക്കുന്നുമ്മേല്‍, വി. അനില്‍ കുമാര്‍, പി.കെ ഫിറോസ്, സി.എച്ച് ഇബ്രാഹിം കുട്ടി സാഹിബ്, സയ്യിദ് സബൂര്‍ തങ്ങള്‍, അഡ്വ. ശമീര്‍ കുന്ദമംഗലം, ടി.പി സുരേഷ്, രഷ്മി പി. രസിത ഹരീഷ് ഉള്‍പ്പെടെ പ്രമുഖര്‍ മെഡി മാളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉദ്ഘാടനം നിര്‍വഹിക്കും.