ചരിത്രം മാറ്റിയെഴുതുന്നതാണ് ഫാഷിസത്തിന്റെ ചരിത്രം: ഡോ.ഹുസൈന്‍ മടവൂര്‍

ചരിത്രം മാറ്റിയെഴുതുന്നതാണ് ഫാഷിസത്തിന്റെ ചരിത്രം: ഡോ.ഹുസൈന്‍ മടവൂര്‍

കാസര്‍കോട്: ചരിത്രം മാറ്റിയെഴുതി തങ്ങള്‍ക്കനുകൂലമായ ചരിത്രം രചിക്കുകയാണ് ഫാഷിസത്തിന്റെ രീതിയെന്ന് കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ചെര്‍ക്കള സലഫീ മദ്‌റസ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മതനിരപേക്ഷതയുടെ പിതാവായ ഗാന്ധിജിയെ മാറ്റി തല്‍സ്ഥാനത്ത് സവര്‍ക്കറെ സ്ഥാപിക്കാനുള്ള ശ്രമം ചരിത്രത്തോടുള്ള ക്രൂരതയാണ്. കേന്ദ്ര സര്‍വകലാശാലകളിലെ സിലബസ്സില്‍ നിന്ന് അല്ലാമാ ഇഖ്ബാലിന്റെ ചരിത്രവും അംബേദ്കറിനെക്കുറിച്ചുള്ള പ്രത്യേക പീനവും ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുകയാണ് മതനേതൃത്വം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആമു എവറസ്റ്റ് അധ്യക്ഷത വഹിച്ചു മുഹമ്മദലി റെഡ്‌വുഡ് മക്കാര്‍ മാസ്റ്റര്‍ ജലീല്‍ തളങ്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട് സ്വാഗതവും അബ്ദുറഹ്‌മാന്‍ പാണലം നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പഠന ക്യാംപില്‍ ഉനൈസ് പാപ്പിനശ്ശേരി, സാബിഖ് പുല്ലൂര്‍, മുജീബുറഹ്‌മാന്‍ മൗലവി, മുഹമ്മദലി സലഫി എന്നിവര്‍ ക്ലാസ്സെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *