ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണം: ക്ഷേത്ര സമന്വയ സമിതി

ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണം: ക്ഷേത്ര സമന്വയ സമിതി

ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കാന്‍ അടിയന്തര നിയമനിര്‍മാണം നടത്തണമെന്ന് തൃശ്ശൂര്‍ ശിവാശ്രമത്തില്‍ നടന്ന ക്ഷേത്ര സമന്വയ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുമത പഠന ക്ലാസുകള്‍ ആരംഭിക്കണം എന്നും യോഗം ആഹ്വാനം ചെയ്തു. യോഗം സദ്ഗുരു ആദിത്യ സ്വരൂപാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റായി ആലംകോട് ദാനശീലനെ യോഗം വീണ്ടും തിരഞ്ഞെടുത്തു. കൊടശ്ശനാട് മുരളിയെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡോ. ദിനേശ് കര്‍ത്ത സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പനക്കല്‍ മോഹനന്‍, പി.ടി രത്‌നാകരന്‍ എന്നിവരാണ് മറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍. വൈസ് പ്രസിഡന്റുമാരായി രാജേന്ദ്രന്‍ അമനകര, ശിവശങ്കര മേനോന്‍, മന്നത്ത് രാജന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. അശ്വതി ഗുപ്ത, അജി പൗഡിക്കോണം, ലസിത പാലക്കല്‍, മധുസൂദനന്‍ തിരുമേനി എന്നിവരെ സെക്രട്ടറിമാരായും ജയചന്ദ്രന്‍ കിഴക്കനേലയെ ട്രഷററായും തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *