മാഹി: പുതുച്ചേരി കലാ സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ജൂണ്‍ മൂന്നിന് സാംസ്ക്കാരികോത്സവവും ചിത്രകലാ ക്യാംപും നടക്കുമെന്ന് റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവ്രാജ് മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് 9 മണിക്ക് ഇ.വത്സരാജ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ചിത്രകലാ ക്യാംപ് ആരംഭിക്കും. വൈകീട്ട് 4.30ന് നടക്കുന്ന സാംസ്ക്കാരികോത്സവം സാംസ്ക്കാരിക മന്ത്രി ചന്ദ്ര പ്രിയങ്കയുടെ അധ്യക്ഷതയില്‍ ലഫ്: ഗവര്‍ണര്‍ തമിഴ് സെസൗന്ദര് രാജന് ഉദ്ഘാടനം ചെയ്യും. രമേശ് പറമ്പത്ത് എം.എല്‍.എ, ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ സെക്രട്ടറി നെടുഞ്ചെഴിയന് ഐ.എ.എസ്, റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവ്രാജ് മീണ, വിദ്യാഭ്യാസ മേലധ്യക്ഷന് ഉത്തമ രാജ് മാഹി സംസാരിക്കും.
പുതുച്ചേരിയിലെന്നപോലെ മാഹിയിലും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കാന്‍ നടപടികളായെന്നും, മാഹിയില്‍ ഓട്ടം നിര്‍ത്തിയ രണ്ട് സര്‍ക്കാര്‍ ബസ്സുകള്‍ക്ക് പകരം രണ്ട് ബസ്സുകള്‍ അടുത്ത ദിവസം ഓടിത്തുടങ്ങുമെന്നും മയ്യഴിയുടെ ടൂറിസം വികസനത്തിന് പദ്ധതികളാവിഷ്ക്കരിച്ച് വരികയാണെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. സി.ഇ.ഒ ഉത്തമരാജ് മാഹിയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.