ലോക ക്ഷീരദിനാചരണം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ലോക ക്ഷീരദിനാചരണം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സുസ്ഥിര ക്ഷീരവികസനത്തിലൂടെ നമ്മുടെ ഭക്ഷ്യസുരക്ഷ മാത്രമല്ല പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കര്‍ഷകക്ഷേമത്തിന് കോട്ടം വരാത്തവിധം ഏറെ പ്രാധാന്യം നല്‍കിയാണ് ഇപ്പാള്‍ മുന്നാട്ട് പോകുന്നതെന്നും തിരുവനന്തപുരത്ത് ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെര്‍ച്വല്‍ ആയി നിര്‍വഹിച്ചുകാണ്ട് മന്ത്രി പറഞ്ഞു.

വരും കാലങ്ങളില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പാദനം ലക്ഷ്യമിട്ട് ക്ഷീരമേഖല വന്‍ ലാഭകരമാക്കാന്‍ കഴിയുന്ന തരം കണ്ടെത്തലുകള്‍ വേണമെന്ന് അഡ്വ. എം.വിന്‍സെന്റ് എം. എല്‍.എ അധ്യക്ഷത വഹിച്ചു പറഞ്ഞു. പാലിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കൂടുതല്‍ സംരംഭകരെ ആകര്‍ഷിച്ച് പാല്‍ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യം കൈവരിക്കാന്‍ കേരളത്തിനാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ ഡോ. എ.കൗശിഗന്‍ ഐ.എ.എസ് സ്വാഗതം ആശംസിച്ചു പറഞ്ഞു. തിരുവനന്തപുരം കോവളം വെള്ളാറില്‍ വെച്ച് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യാതിനാഥ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

പാലിന്റേയും പാല്‍ ഉല്‍പ്പന്നങ്ങളുടേയും ഗുണഗണങ്ങള്‍ വിശദമാക്കുന്ന സാങ്കേതിക ശില്‍പശാലയ്ക്ക് ഡോ. പി. പി ബിന്ദുമാന്‍ നേതൃത്വം നല്‍കി. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബാര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.പി ഉണ്ണികൃഷ്ണന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, കെ.എല്‍.ഡി.ബി. എം.ഡി ഡോ. ആര്‍. രാജീവ്, ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, ആര്‍. റാംഗോപാല്‍(ജെ.ഡി ജനറല്‍ ) ഡോ.പി.എസ് ശ്രീകുമാര്‍ (ഡി.ഡി മൃഗസംരക്ഷണ വകുപ്പ് ) തുടങ്ങിയവര്‍ പങ്കെടുത്തു. ശാലിനി ഗോപിനാഥ് ( ജെ. ഡി പ്ലാനിങ് ) നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *