കാരന്തൂര്‍: സിലബസിലുള്ള വിഷയങ്ങള്‍ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസ് ബോയ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഭാവിയുള്ളവരാവാനും വരുന്നകാലത്ത് ചലനങ്ങള്‍ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതല്‍ തന്നെ പഠനത്തില്‍ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 414 പേരും വിജയിച്ച് നൂറുമേനി കൈവരിച്ചതും 36 പേര്‍ മുഴുവന്‍ എ പ്ലസ് നേടിയതും സ്‌കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരേയും ജീവനക്കാരേയും അദ്ദേഹം അഭിനന്ദിച്ചു. എസ്.പി. സി, സ്‌കൗട്ട്, ജെ.ആര്‍.സി, എന്‍.സി.സി കാഡറ്റുകള്‍ നവാഗതരെ വരവേറ്റു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ഹാജി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. മര്‍കസ് അസോസിയേറ്റ് ഡയരക്ടര്‍ ഉനൈസ് മുഹമ്മദ്, കെ. പി മുഹമ്മദ് കോയ, റഫീഖ് കംറാന്‍, റശീദ് പടാളിയില്‍, സി.പി ഫസല്‍ അമീന്‍, ഉസ്മാന്‍.എ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍നാസര്‍ സ്വാഗതവും അബ്ദുല്‍ റഷീദ് പി.പി നന്ദിയും പറഞ്ഞു.