കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍, വൈ.എം.സി.എ കേരള റീജിയണ്‍ എന്‍വയോണ്‍മെന്റ് ബോര്‍ഡ്, വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹൈസ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് സെന്റ്. മൈക്കിള്‍സ് ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലോക കേരളസഭാംഗം പി.കെ കബീര്‍ സലാല (കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്, ഐ.ജി.സി സെക്രട്ടേറിയറ്റ് അംഗം). അധ്യക്ഷത വഹിക്കും.
മുന്‍ മന്ത്രി ഡോ.എ.നീലലോഹിതദാസന്‍ , ഡിസ്ട്രിക്ട് സബ് ജഡ്ജ് എം.പി ഷൈജല്‍ (സെക്രട്ടറി ലീഗല്‍ സര്‍വീസ് അതോറിറ്റി), എം.ഷെരീഫ് (ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്റ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കെ.എം സെബാസ്റ്റ്യന്‍ (വൈ.എം.സി.എ കേരള റീജ്യണ്‍ എന്‍വയോണ്‍മെന്റ് ബോര്‍ഡ് മെമ്പര്‍), സിനി എം.കുര്യന്‍ (ബി.എസ് എച്ച്.എം), ലില്ലീസ് ബി.എസ് മദര്‍ സൂപ്പീരിയര്‍, സിസിലി ടീച്ചര്‍ (ഐ.ജി.സി കോഴിക്കോട് ജില്ലാ നോര്‍ത്ത് പ്രസിഡന്റ് ), മേഴ്‌സി കെ.കെ (ബി.എസ് പ്രിന്‍സിപ്പാള്‍), ജെയിംസ് കടക്കാട് (ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി), എം .മുസമ്മില്‍ പുതിയറ (കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേരും. ജോണ്‍ വില്യം (ഇന്ത്യന്‍ ഗ്രീന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്) സ്വാഗതവും ഹാരിസ് മണ്ണൂര്‍(1ജിസി ജില്ലാ പ്രസിഡന്റ് ) നന്ദിയും പറയും. ജൂണ്‍ അഞ്ച് മുതല്‍ ജൂലൈ 23 വരെ വൃക്ഷതൈ വിതരണം നടക്കും.