മണിപ്പൂര്‍ കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

മണിപ്പൂര്‍ കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു. കലാപകാരികളോട് ആയുധം ഉടന്‍ താഴെവയ്ക്കാനും അമിത് ഷാ നിര്‍ദ്ദേശിച്ചു. ഇതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അടിയന്തരമായി മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എമാര്‍ അമിത്ഷായോട് ആവശ്യപ്പെട്ടു.

80 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ആറ് കേസുകള്‍ സി.ബി.ഐയും അന്വേഷിക്കും. സമാധാനശ്രമങ്ങള്‍ക്ക് ഗവര്‍ണറുടെ മേല്‍നോട്ടത്തില്‍ സമിതി, കലാപമേഖലകളിലെ സാഹചര്യം വിലയിരുത്താനും ഇടപെടലിനുമായി ആഭ്യന്തരമന്ത്രാലയ സംഘം ക്യാമ്പ് ചെയ്യും. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പിടിച്ച് നിര്‍ത്താന്‍ അവശ്യസാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എത്തിക്കുമെന്നും മണിപ്പൂരില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത അമിത് ഷാ വ്യക്തമാക്കി.

മെയ്തി-കുകി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിര്‍ത്തണമെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. കലാപം തടഞ്ഞില്ലെങ്കില്‍ മെഡലുകള്‍ തിരിച്ച് നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഒളിമ്പിക്‌സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങളെ പിന്തിരിപ്പിക്കാനും കേന്ദ്രം ശ്രമിക്കുകയാണ്. അതേ സമയം തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതിയുമാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ എത്രയും വേഗം മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എമാര്‍ അമിത് ഷായോടാവശ്യപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *