കെ.കുഞ്ഞിരാമന്റെ നവതി ആഘോഷിച്ചു

കെ.കുഞ്ഞിരാമന്റെ നവതി ആഘോഷിച്ചു

കോഴിക്കോട്: ശ്രീകൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപക സെക്രട്ടറി കെ.കുഞ്ഞിരാമന്റെ നവതി ആഘോഷിച്ചു. ആഘോഷ സമിതി സംഘടിപ്പിച്ച ചടങ്ങ് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. നിസ്വാർത്ഥ മാതൃകാ വ്യക്തിത്വത്തിന് ഉത്തമ ഉദാഹരണമാണ് കെ.കുഞ്ഞിരാമനെന്നും,
ഒന്നും മോഹിക്കാതെ, സമൂഹത്തിന് അങ്ങോട്ട് കൊടുക്കുന്ന സംസ്‌കാരത്തിന്റെ വർത്തമാനകാല പ്രതീകമാണദ്ദേഹമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അദ്ദേഹം മുന്നോട്ട് വെക്കുന്ന നന്മയുടെ മാതൃക നാം പിന്തുടരണം. ആഘോഷ സമിതി ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷം വഹിച്ചു. കെ.കുഞ്ഞിരാമന്റെ ജീവിതകഥ ‘ശിവമയം ജീവിതം’ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സേവാസംഘം എക്‌സിക്യൂട്ടീവ് അംഗം ഗോവിന്ദൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. സ്മരണിക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ.ബൈജുനാഥ് പ്രകാശനം ചെയ്തു. ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമ്മം കുറുമ്പ്രനാട് രവിവർമ്മരാജ നിർവ്വഹിച്ചു. സംഘം ജനറൽ സെക്രട്ടറി പ്രശാന്ത് വടകര മംഗളപത്രം സമർപ്പിച്ചു. വിലങ്ങര നാരായണ ഭട്ടതിരിപ്പാട്, കെ.എം.ശ്രീധരൻ ഉപഹാരം സമർപ്പിച്ചു. സേവാസംഘം പ്രസിഡന്റ് പി.ആർ.ലാലു, ജന.സെക്രട്ടറി എം.കെ.ബൈജു, പി.എം.പ്രേംകുമാർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *