ലഹരി നിര്‍മാജന പദ്ധതികള്‍ ഫലപ്രദമാക്കണം: വിസ്ഡം

ലഹരി നിര്‍മാജന പദ്ധതികള്‍ ഫലപ്രദമാക്കണം: വിസ്ഡം

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി കടുത്തും ഉപയോഗവും വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സിറ്റി മണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ലഹരി നിര്‍മാര്‍ജന പദ്ധതികള്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി വേണം. തൊഴിലിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമാധാനപൂര്‍ണമായ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പഴുതകളടച്ച ഇടപെടലുകള്‍ നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ബി.വി മുഹമ്മദ് അഷ്റഫ്, ഫൈസല്‍ മാങ്കാവ്, കെ.വി അബ്ദുല്‍ മജീദ്, കെ.വി മുഹമ്മദ് ശുഹൈബ് , പി.സി ജംസീര്‍ എനിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി മുഹമ്മദ് സാബിര്‍ സ്വാഗതവും പി.ബി.വി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *