സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:ബീഡി – സിനിമാ തൊഴിലാളികൾ, ചുണ്ണാമ്പുകല്ല്- ഡോളമൈറ്റ് ഖനി തൊഴിലാളികൾ എന്നിവരുടെ മക്കൾക്ക് ഈ അധ്യയന വർഷത്തേക്കുള്ള സ്‌കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്കാണ് അർഹത. അപേക്ഷകർക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷയും വിശദവിവരങ്ങളും scholarships.gov.in ൽ ലഭിക്കും. പ്രീ മെട്രിക്ക് സ്‌കോളർഷിപ്പിന് നവംബർ 15നും പോസ്റ്റ് മെട്രിക്കിന് നവംബർ 30നും മുമ്പായി അപേക്ഷ സമർപ്പിക്കണം. സ്‌കൂൾ, കോളേജ് മേധാവികൾ scolaships.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കുട്ടികളുടെ അപേക്ഷകൾ സാക്ഷ്യപ്പെടുത്തി ഡിസംബർ 15 നകം ഓൺലൈനായി സമർപ്പിക്കണം. സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്താത്ത അപേക്ഷകൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *