വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍: വായ്പ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന ആവശ്യം, കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു

വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍: വായ്പ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന ആവശ്യം, കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു

തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലില്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന ആവശ്യവുമായാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.

ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി.

നേരത്തെ കേന്ദ്രം 32440 കോടി രൂപ പരിധി നിശ്ചയിച്ച് നല്‍കിയെങ്കിലും വായ്പ എടുക്കാന്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി.

ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെന്‍ഷന്‍ വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. വായ്പാ പരിധി പകുതിയോളം കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതല്‍ കഷ്ടത്തിലാകും.

Share

Leave a Reply

Your email address will not be published. Required fields are marked *