സഹകരണ സംഗമം തിരുവനന്തപുരത്ത് നടത്തും

സഹകരണ സംഗമം തിരുവനന്തപുരത്ത് നടത്തും

തിരുവനന്തപുരം: ജൂലൈ രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത് സഹകരണ സംഗമം നടത്താന്‍ മിസലെനിയസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തുടര്‍ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. സഹകരണ നിയമ ഭേദഗതി നിര്‍ദേശങ്ങളിലെ ജനാധിപത്യ വിരുദ്ധ നടപടികള്‍ ഒഴിവാക്കുക, മിസലെനിയസ് സംഘങ്ങള്‍ക്ക് അപ്പക്‌സ് കൗണ്‍സില്‍ രൂപീകരിക്കണമെന്ന ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് ബദല്‍ സംവിധാനത്തിനു രൂപം നല്‍കുക, ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന 50% പി.എസ്.സി സംവരണം തുടര്‍ന്നും നല്‍കുക, ക്ലാസിഫിക്കേഷന്‍ പരിഷ്‌കരിക്കുക, കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും വേതന-പ്രൊമോഷന്‍ പരിഷ്‌കരിക്കുക, വനിത സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചിട്ടുള്ളത്. യോഗത്തില്‍ നെല്ലിമൂട് പ്രഭാകരന്‍, എന്‍.എം നായര്‍, കരുംകുളം വിജയകുമാര്‍, നസീമ.എസ്, എസ്.വേണുഗോപാല്‍, എന്‍. ധര്‍മരാജ്, തച്ചന്‍കോട് വിജയന്‍, പോങ്ങില്‍ മണി, ബി.മുരളീധരന്‍ നായര്‍, ബി.വിത്സന്‍, ജി.ടി ബാലു, ലാല്‍, ഉദയബാനു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *