പ്രവാസി പെന്‍ഷന്‍ സുതാര്യമാക്കണം, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ വേണം: പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

പ്രവാസി പെന്‍ഷന്‍ സുതാര്യമാക്കണം, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ വേണം: പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

കാഞ്ഞങ്ങാട്: മൂന്നരപ്പതിറ്റാണ്ടിലേറെക്കാലം നടത്തിയ പരിശ്രമങ്ങളിലൂടെ സര്‍ക്കാരുകളില്‍ നിന്നും നേടിയെടുത്ത അവകാശങ്ങളെ സംരക്ഷിക്കാന്‍ പ്രവാസി സമൂഹവും സംഘടനാ പ്രവര്‍ത്തകരും ഊര്‍ജസ്വലരായി മുന്നോട്ട് വരണമെന്നും പ്രവാസി പെന്‍ഷന്‍ അടക്കമുള്ള എല്ലാ പദ്ധതികളുടേയും നടത്തിപ്പില്‍ അടങ്ങിയിട്ടുള്ള ന്യൂനതകള്‍ പരിഹരിച്ച് സുതാര്യത പുലര്‍ത്തണമെന്നും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ രൂപീകരണ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ അംഗത്വ പ്രായപരിധി ഒഴിവാക്കുക, കുടിശിഖയിന്മേല്‍ വസൂല്‍ ചെയ്യുന്ന അശാസ്ത്രീയമായ പിഴ
അവസാനിപ്പിക്കുക, മരണമടഞ്ഞ പ്രവാസികളുടെ നോമിനിയെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, 60 വയസു കഴിഞ്ഞാലുടന്‍ നല്‍കേണ്ട പെന്‍ഷന്‍ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനങ്ങള്‍ക്ക് പരിരക്ഷ നല്‍കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. കെ.എന്‍.എ.അമീര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.പി ഹരീന്ദ്രന്‍ ആചാരി മുഖ്യപ്രഭാഷണം നടത്തി. വി. രാമചന്ദ്രന്‍, മുഹമ്മദ് കോയ, പത്മാവതി, വത്സലന്‍, സത്താര്‍ ആവിക്കര, കെ. രുഗ്മണി, പയ്യന്നൂര്‍ ഷിഹാബ്, കെ.പി രാജന്‍ നമ്പ്യാര്‍, ടി. നാരായണന്‍, അഴിക്കോട് ഷാഹുല്‍ , ഷിജുഖാന്‍ പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *