കെഎസ്എഫ്ഇ സുവർണ്ണ ജൂബിലി ചിട്ടി മെഗാ നറുക്കെടുപ്പ് നാളെ

തൃശൂർ: കെഎസ്എഫ്ഇ സുവർണ്ണ ജൂബിലി ചിട്ടികളോടനുബന്ധിച്ച് പ്രഖ്യാപിച്ച സമ്മാന പദ്ധതികൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ കാലത്ത് 10മണിക്ക് കെഎസ്എഫ്ഇ കോർപ്പറേറ്റ് ഓഫീസിൽ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തൃശൂർ എം.എൽ.എ പി.ബാലചന്ദ്രൻ അദ്ധ്യക്ഷം വഹിക്കും. വാർഡ് കൗൺസിലർ റെജി ജോയ്, ഡയറക്ടർമാരായ അഡ്വ.റെജി സക്കറിയ, അഡ്വ.വി.കെ.പ്രസാദ്, കെഎസ്എഫ് ഇ യൂണിയൻ പ്രതിനിധികളായ എസ്.മുരളി കൃഷ്ണപ്പിള്ള, ജി.തോമസ് പണിക്കർ, എൻ.എ.മൻസൂർ, എസ്.വിനോദ് ആശംസകൾ നേരും. ഡോ.അനുപാപ്പച്ചൻ, ഇ.എസ്.സുഭാഷ്, അഡ്വ.കെ.സുനിൽ കുമാർ, സതീഷ് കുമാർ വിശിഷ്ടാതിഥികളായിരിക്കും. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ പി.മനോജ് ലോട്ടറി നറുക്കെടുപ്പ് വിശദീകരിക്കും. കെഎസ്എഫ്ഇ ചെയർമാൻ അഡ്വ.ഫിലിപ്പോസ് തോമസ് സ്വാഗതവും മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *