അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ചു

അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ചു

കമ്പം: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ചു. തമിഴ്നാട് വനം വകുപ്പാണ് നിയോഗിച്ചത്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാന്‍ ഇറക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പന്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനായുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ ആനയെ കാര്യമായി നിരീക്ഷിക്കുന്നുണ്ട്.

അരിക്കൊമ്പന്‍ തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഓടിയപ്പോഴാണ് പാല്‍രാജിന്റെ ബൈക്കില്‍ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാല്‍രാജിന്റെ തലക്കും വയറിനും ഗുരുതര പരിക്ക് ഏറ്റിരുന്നുവെന്നാണ് വിവരം. ഇദ്ദേഹം തേനി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *