വോളിബോള്‍ ടീമിന് സ്വീകരണം നല്‍കി

വോളിബോള്‍ ടീമിന് സ്വീകരണം നല്‍കി

കോഴിക്കോട്: കണ്ണൂരില്‍ നടന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ കാലിക്കറ്റ് പ്രസ്സ് ക്ലബ് ടീമിന് സ്വീകരണം നല്‍കി. പാരമൗണ്ട് ടവറില്‍ നടന്ന പരിപാടിയില്‍ സ്പോണ്‍സര്‍മാരായ ബീക്കണ്‍ സ്പോര്‍ട്സിന്റെ ഡയറക്ടര്‍മാരായ വി.കെ. ഷംനാസ്, പി.മുഹമ്മദ് ഹിഷാം എന്നിവര്‍ മുഖ്യാതിഥികളായി. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറര്‍ പി.വി നജീബ്, ടീം ക്യാപ്റ്റന്‍ ആദര്‍ശ് ലാല്‍, സനോജ്കുമാര്‍ ബേപ്പൂര്‍, റെജി ആര്‍. നായര്‍, ഇ. ശശിധരന്‍, വി.കെ സുധീര്‍ കുമാര്‍, ലത്തീഫ് കെ.ടി, ബിജു പരവത്ത്, എന്‍.പി ഷക്കീര്‍, പി.പി ജുനൂബ് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *