ചേര്‍ത്തല: ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റു. ഞായരാഴ്ച് രാത്രിയാരംഭിച്ച സംഘര്‍ഷം ഇന്ന് രാവിലെ വരെ തുടര്‍ന്നു. ചേര്‍ത്തലയിലെ മുഹമ്മ പ്രദേശത്താണ് ഗുണ്ടാസംഘങ്ങള്‍ പരസ്പരം ആക്രമണം അഴിച്ചുവിട്ടത്. ഒറ്റപ്പുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷമുണ്ടാകുന്നത്. ഇതില്‍ സുജിത്തെന്ന യുവാവിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്തുവച്ച് രഞ്ജിത്തെന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് പിന്നാലെ വീട് കയറിയുള്ള ആക്രമണവും നനടന്നു. സംഘം ചേര്‍ന്നെത്തിയ ഗുണ്ടകള്‍ ചേര്‍ത്തല വടക്കേക്കുരിശ്ശില്‍ അജിത്, പുത്തനങ്ങാടി പോട്ട ദീപു, തണ്ണീര്‍ മുക്കത്തില്‍ പ്രജീഷ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറിയ സംഘം ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും തുടര്‍ന്ന് വീട്ടിലെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മറ്റൊരു വീട്ടിലെ രണ്ട് സ്‌കൂട്ടറുകളും അക്രമി സംഘം തകര്‍ത്തിട്ടുണ്ട്.