വയനാട്ടില്‍ ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ 15 പേര്‍ ചികിത്സ തേടി

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ 15 പേര്‍ ചികിത്സ തേടി

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ 15 പേര്‍ ആശുപത്രിയില്‍. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ മുസല്ല റെസ്റ്റോറന്റില്‍ നിന്നും ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരുന്നതായി പറയുന്നു. വീട്ടിലെത്തി രാത്രിയോടെ ഛര്‍ദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *