സംസ്ഥാന കരാത്തെ പരിശീലന ക്യാമ്പ് സമാപിച്ചു

സംസ്ഥാന കരാത്തെ പരിശീലന ക്യാമ്പ് സമാപിച്ചു

തലശ്ശേരി: സ്‌പോര്‍ട്‌സ് & കരാത്തെ അക്കാദമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന കരാത്തെ പരിശീലന ക്യാമ്പ് സമാപിച്ചു.
ടെമ്പിള്‍ ഗേറ്റ് ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ സമാപന ചടങ്ങ് ഷിഹാന്‍ കെ. വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.കെ.എസ്. ജനറല്‍ സെക്രട്ടറി ഹന്‍ഷി കല്‍പേഷ് മക്‌വാന മുഖ്യാതിഥിയായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു സംസാരിച്ചു. ചടങ്ങില്‍ ബ്ലാക്ക് ബെല്‍റ്റ് വിതരണവും, എസ്.എസ്.എല്‍.സി/ പ്ലസ് ടു എ.പ്ലസ് ജേതാക്കള്‍ക്ക് പുരസ്‌ക്കാര സമര്‍പ്പണവും നടന്നു. കരാത്തെ പ്രദര്‍ശനവും, നൃത്ത-സംഗീത നിശയും അരങ്ങേറി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *