വോളിബോൾ ടീമിന് സ്വീകരണം നൽകി

വോളിബോൾ ടീമിന് സ്വീകരണം നൽകി

കോഴിക്കോട്: കണ്ണൂരിൽ നടന്ന സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ കാലിക്കറ്റ് പ്രസ്സ് ക്ലബ് ടീമിന് സ്വീകരണം നൽകി. പാരമൗണ്ട് ടവറിൽ നടന്ന പരിപാടിയിൽ സ്പോൺസർമാരായ ബീക്കൺ സ്പോർട് സിന്റെ ഡയറക്ടർമാരായ വി.കെ. ഷംനാസ്, പി.മുഹമ്മദ് ഹിഷാം എന്നിവർ മുഖ്യാതിഥികളായി. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറർ പി.വി നജീബ്, ടീം ക്യാപ്റ്റൻ ആദർശ് ലാൽ, സനോജ്കുമാർ ബേപ്പൂർ, റെജി ആർ നായർ, ഇ. ശശിധരൻ, വി.കെ സുധീർ കുമാർ, ലത്തീഫ് കെ.ടി, ബിജു പരവത്ത്, എൻ.പി ഷക്കീർ, പി.പി ജുനൂബ് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *