മാഹി: നാടകാചാര്യന്‍ എന്‍.കെ.കൃഷ്ണന്റെ മകള്‍ മിനി സുഗതന്‍ രചിച്ച ‘സാലഭഞ്ജിക. കവിതാ സമാഹാരത്തിന്റെ പ്രകാശനം സി.എച്ച് ഗംഗാധരന്‍ ഹാളില്‍ നടന്നു. അടിയേരി ഗംഗാധരന്റെ അധ്യക്ഷതയില്‍ സി.വി രാജന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ആദ്യ പ്രതി ഏറ്റുവാങ്ങി. കവി ചാത്തന്നൂര്‍ വിജയനാഥ് പുസ്തകപരിചയം നടത്തി. മുന്‍ ഡി.ജി.പി. അഡ്വ: ടി.ആസഫലി വിശിഷ്ടാതിഥിയായിരുന്നു. പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് വിശിഷ്ടാതിഥിയായി. ഗായകന്‍ കെ.കെ രാജീവ്, കവി രാജേഷ് പനങ്ങാട്ടില്‍, സോമന്‍ പന്തക്കല്‍, കെ.ഹരീന്ദ്രന്‍, എം.എ കൃഷ്ണന്‍, സോമന്‍ മാഹി, ചന്ദ്രമോഹന്‍ പാലത്തായി സംസാരിച്ചു.