കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം; രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു: എ.ഐ.ജി.ബി.ഇ.സി (ഐ.എന്‍.ടി.യു.സി)

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം; രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു: എ.ഐ.ജി.ബി.ഇ.സി (ഐ.എന്‍.ടി.യു.സി)

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും ഇത്തരം നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ബാങ്ക് ജീവനക്കാരും പങ്കുചേരണമെന്ന് ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസി(എ.ഐ.ജി.ബി.ഇ.സി)ന്റേയും ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴസ് കോണ്‍ഗ്രസിന്റെയും സംയുക്ത ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കുകളില്‍ ഒഴിഞ്ഞു കിടക്കുന്ന മൂന്ന് ലക്ഷത്തോളം വരുന്ന ഒഴിവുകള്‍ നികത്തുക, ജോലി സമ്മര്‍ദം കാരണം ആത്മഹത്യയിലേക്ക് നയിക്കുന്നത് ഒഴിവാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിര പ്പെടുത്തുക, കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, പഞ്ചദിന പ്രവര്‍ത്തിദിനം നടപ്പാക്കുക, ഗ്രാമീണ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിച്ച് പഴയ നിയമങ്ങള്‍ നടപ്പിലാക്കുക, നിശ്ചിത തൊഴില്‍ സമയം നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ആവശ്യപ്പെട്ടു. എസ്.കെ പൊറ്റെക്കാട്ട് ഹാളില്‍ ടി.സഫറുള്ള നഗറില്‍ നടന്ന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റും ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റും മുന്‍ എം.പിയുമായ രാമചന്ദ്ര ഗുണ്ടിയ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ഓഫിസേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.കെ ചാറ്റര്‍ജി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.രാജിവ്, ഓ.പി ശര്‍മ്മ, കെ.അനന്തന്‍ നായര്‍, എ.ആര്‍ അഭിജിത് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *