മലപ്പുറം: പുളിക്കല്‍ പഞ്ചായത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ടി.വി ഇബ്രാഹീം എം.എല്‍.എ ആവശ്യപ്പെട്ടു.
ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ പരാതിക്കാരനായ റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളില്‍ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകള്‍ക്കും റസാഖ് പരാതി നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല.
ഈ വിഷയത്തില്‍ താന്‍ പഞ്ചായത്തില്‍ നല്കിയ പരാതികള്‍ കഴുത്തില്‍ കെട്ടിയായിരുന്നു റസാഖ് ജീവനൊടുക്കിയത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റസാഖ് ഇഎംഎസ് മന്ദിരത്തിനായി വീടും സ്ഥലവുമുള്‍പ്പെടെ ദാനം ചെയ്യുകയും ചെയ്തിരുന്നു. കോഴിക്കോട് ലളിത കലാ അക്കാദമിയില്‍ വൈകിട്ട് നാലരയോടെ റസാഖ് പ്രായമ്പേ്രോാട്ടിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സാംസ്കാരിക പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മാവൂര്‍ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.