മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിത്തം

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിത്തം

ആലപ്പുഴ : കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീ അതിവേഗം അണച്ചു. ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ച് പടര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുമ്പ് ഗോഡൗണില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തിയിരുന്നു. അതുകൊണ്ടാണ് തീ പെട്ടെന്ന് അണയ്ക്കാനായതെന്ന് ഗോഡൗണ്‍ മാനേജര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ തീ പെട്ടെന്ന് അണഞ്ഞു. നേരത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *