തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് 28ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാമത്സരങ്ങള്‍ നടത്തുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഡിസ്ട്രിക്ട് ക്യാന്‍സര്‍ കണ്ട്രോള്‍ കണ്‍സോര്‍ഷ്യം, കേരള സ്റ്റേറ്റ് എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ അഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്. നഴ്‌സറി വിഭാഗം കുട്ടികള്‍ക്ക് ക്രയോണ്‍സിലും, ഒന്ന് മുതല്‍ നാല് വരെയും, അഞ്ച് മുതല്‍ എട്ട് വരെയും, ഒമ്പത് മുതല്‍ പ്ലസ് ടു വരെയും ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വാട്ടര്‍ കളറിലും ആണ് പെയിന്റിങ്ങ് മത്സരങ്ങള്‍ നടത്തുന്നത്.
തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10മണിക്ക് തലശ്ശേരി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജമുന റാണി ഉദ്ഘാടനം ചെയ്യും. തലശ്ശേരി എ.എസ്.പി അരുണ്‍ കെ.പവിത്രന്‍, എം.സി.സി ഡയരക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തെളിയിക്കുന്ന സാക്ഷ്യപത്രവുമായി 28ന് രാവിലെ 9.30ന് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി രജിസ്റ്റര്‍ ചെയ്ത് നേരിട്ട് പങ്കെടുക്കണം. 31ന് രാവിലെ തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്തുവച്ച് പുകയില വിരുദ്ധ സന്ദേശം പരത്തുന്ന ഒറ്റ ക്യാന്‍വാസ് ചിത്രരചന പ്രമുഖ ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്നുണ്ട്.