ബിഎസ്എന്‍എല്‍ 5ജി ഡിസംബറില്‍;രണ്ടാഴ്ചയ്ക്കുള്ളില്‍ 200 സൈറ്റുകളില്‍ 4ജി സേവനം ലഭ്യമാകും

ബിഎസ്എന്‍എല്‍ 5ജി ഡിസംബറില്‍;രണ്ടാഴ്ചയ്ക്കുള്ളില്‍ 200 സൈറ്റുകളില്‍ 4ജി സേവനം ലഭ്യമാകും

ന്യൂഡല്‍ഹി: അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 200 സൈറ്റുകളില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നവംബര്‍-ഡിസംബര്‍ മാസത്തോടെ ബിഎസ്എന്‍എല്ലിന്റെ 4ജി നെറ്റ്വര്‍ക്ക് 5ജിയിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് വികസിപ്പിച്ചെടുത്ത ടെക്‌നോളജിയും ഉപകരണങ്ങളുമാണ് 4ജി, 5ജി നെറ്റ്വര്‍ക്കുകള്‍ക്കായി ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. 1.23 ലക്ഷത്തിലധികം സൈറ്റുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനായി ബിഎസ്എന്‍എല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഐടിഐ ലിമിറ്റഡ് കമ്പനികള്‍ക്ക് 19,000 കോടി രൂപയുടെ അഡ്വാന്‍സ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാജ്യത്ത് ഓരോ മിനിറ്റിലും ഒരു 5ജി സൈറ്റെങ്കിലും ആക്ടിവേട് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5ജി ലഭ്യമാകുന്ന രണ്ട് ലക്ഷം സൈറ്റുകള്‍ എന്ന നാഴികകല്ലാണ് ഇതോടെ മറികടന്നത്. അമേരിക്ക പോലും ഇന്ത്യയില്‍ നിര്‍മിച്ച ടെലികോം ടെക്‌നോളജി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിവേഗ നെറ്റ്വര്‍ക്ക് സര്‍വീസുകള്‍ ഇന്ത്യയുടെ മുഖഛായ മാറ്റും.

Share

Leave a Reply

Your email address will not be published. Required fields are marked *