രണ്ട് സമൂസയ്ക്ക് 500 രൂപ.. ഇങ്ങനെയാണെങ്കില്‍ ഇന്ത്യയിലേക്ക് പോകാം; അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

രണ്ട് സമൂസയ്ക്ക് 500 രൂപ.. ഇങ്ങനെയാണെങ്കില്‍ ഇന്ത്യയിലേക്ക് പോകാം; അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

നമ്മളില്‍ പലരും ഇഷ്ടമുള്ള കാര്യങ്ങള്‍ കരസ്ഥമാക്കാന്‍ എത്ര രൂപയും ചെലവഴിക്കാന്‍ തയ്യാറുള്ളവരാണ്. എങ്കിലും ചെലവഴിക്കുന്ന തുക ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു പരിധിക്കപ്പുറമാണെങ്കില്‍ ആരും ആത്ഭുതപ്പെട്ടു പോകും,, അല്ലെ.. അമേരിക്കയിലെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തനിക്ക് കിട്ടിയ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സമൂസ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഡ്രൂ ഹിക്സ് ഒരു സമൂസ പ്രിയനാണ്. അമേരിക്കയിലെ ഒരു റെസ്റ്റോറന്റില്‍ സമൂസ കഴിക്കാനായി കയറിയ ഇദ്ദേഹം ബില്ല് കണ്ടാണ് കണ്ണ് തള്ളിയത്. രണ്ട് സമൂസയ്ക്ക് 500 രൂപ.. ഇന്ത്യയിലാണെങ്കില്‍ രണ്ട് സമൂസയ്ക്ക് 20 രൂപ മാത്രമേ ആവുകയുള്ളൂ. ഇങ്ങനെയെങ്കില്‍ ഇന്ത്യയിലെ ബീഹാറിലേക്ക് പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Drew Hicks (@indiadrew77)

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിപേരാണ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. സമൂസയില്‍ ഉരുളക്കിഴങ്ങിന് പകരം സ്വര്‍ണ്ണമായിരിക്കും നിറയ്ക്കുന്നത് അതുകൊണ്ടായിരിക്കാം ഇത്രയേറെ വില എന്നായിരുന്നു ഒരാളുടെ രസകരമായ പ്രതികരണം. കൂടാതെ ഡ്രൂ ഹിക്സ് വീഡിയോയില്‍ വളരെ മനോഹരമായി ഹിന്ദിയില്‍ സംസാരിച്ചതും നെറ്റിസണ്‍സിനെ അമ്പരിപ്പിച്ചു. ബ്രോ ഇത്ര മനോഹരമായി എങ്ങനെ ഹിന്ദി പഠിച്ചു എന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ ചോദിച്ചിട്ടുണ്ട്. ഏതായാലും ഇന്ത്യക്കാരായ നെറ്റിസണ്‍സിനിടയില്‍ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *