പി.പി അനന്തനേയും സി.വിജയനേയും അനുസ്മരിച്ചു

പി.പി അനന്തനേയും സി.വിജയനേയും അനുസ്മരിച്ചു

മാഹി: സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരും, ചാലക്കര എം.എ.എസ്.എം വായനശാലാ മുന്‍ പ്രസിഡണ്ടുമാരായ പി.പി അനന്തനേയും സി.വിജയനേയും ചാലക്കര മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഗ്രാമീണ വായനശാല അനുസ്മരിച്ചു. പ്രസിഡണ്ട് പി.ഗംഗാധരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പി.പി. അനന്തന്റെ ഛായാപടം സഹധര്‍മ്മിണി രാജലക്ഷ്മിയും സി. വിജയന്റെ ഛായാപടം ടി.കെ. ഉഷയും അനാച്ഛാദനം ചെയ്തു. കെ.മോഹനന്‍, കീഴന്തൂര്‍ പത്മനാഭന്‍, പായറ്റ അരവിന്ദന്‍, കെ.പി. ഷംസുദ്ദീന്‍ സംസാരിച്ചു. സെക്രട്ടറി എം. ശ്രീജയന്‍ സ്വാഗതവും എം. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *