സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി ;വിജിലന്‍സ് പിടിയിലായവരില്‍ കൂടുതലും റവന്യു വകുപ്പില്‍

സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി ;വിജിലന്‍സ് പിടിയിലായവരില്‍ കൂടുതലും റവന്യു വകുപ്പില്‍

തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരില്‍ ഏറ്റവും കൂടുതല്‍ പേരെ വിജിലന്‍സ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പില്‍ നിന്നാണെന്ന് കണക്കുകള്‍. വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മുതല്‍ മണ്ണ് നീക്കം ചെയ്യുന്നതിന് വരെ ആയിരം മുതല്‍ പതിനായിരം രൂപവരെ വാങ്ങിയവരാണ് പിടിയിലായത്. ഈ വര്‍ഷം ഇതുവരെ സേവനത്തിന് ‘കിമ്പളം’ വാങ്ങിയ 26 പേരെ വിജിലന്‍സ് പൊക്കി. അതില്‍ 9 പേര്‍ റവന്യു ഉദ്യോഗസ്ഥരാണ്.

2022 ല്‍ 14 ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ വലയില്‍ കുടുങ്ങിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ പിടിച്ചത് 9 പേരെയാണ്. ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍, ഇ-സാക്ഷരത അടക്കം വന്‍ നടപടികളാണ് അഴിമതി തുടച്ചുനീക്കാന്‍ റവന്യുവകുപ്പ് പ്രഖ്യാപിച്ചത്. 2022 ല്‍ കൈക്കൂലിക്കേസില്‍ മാത്രം 14 റവന്യു ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഈ വര്‍ഷം അത് ഇതുവരെ ഒമ്പതായി.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും നല്‍കുന്നതിന് , വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍, പട്ടയം നല്‍കുന്നതിന്, സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് ചുറ്റുമതില്‍ കെട്ടാന്‍ അനുമതി നല്‍കാന്‍ തുടങ്ങി ആയിരം മുതല്‍ ഇരുപത്തിഅയ്യായിരം രൂപവരെ വാങ്ങിയവരാണ് പിടിയിലായത്. വസ്തു അളക്കാനും ഭൂമി തരംമാറ്റാനും പോക്ക് വരവ് നടത്താനും ഉദ്യോഗസ്ഥര്‍ ആയിരം മുതല്‍ രണ്ടായിരം വരെ വാങ്ങുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *